കൊവിഡ് കുതിച്ചുയരുന്നു; സംസ്ഥാനത്ത് ഇന്ന് 26685 പേര്‍ക്ക് രോഗബാധ

സംസ്ഥാനത്ത് ഇന്ന് 26685 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. തുടര്‍ച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് പുതിയ കൊവിഡ് കേസുകളുടെ എണ്ണം 20000ത്തിനു മുകളിൽ തുടരുകയാണ്. എറണാകുളം ജില്ലയും കോഴിക്കോട് ജില്ലയുമാണ് പുതിയ കൊവിഡ് 19 കേസുകളുടെ എണ്ണത്തിൽ മുന്നിൽ. 24 മണിക്കൂറിനുള്ളിൽ 25 മരണങ്ങളും സ്ഥിരീകരിച്ചു.

കോഴിക്കോട് ജില്ലയിലാണ് ഇന്ന് ഏറ്റവുമധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ ഇന്നു മാത്രം 3767 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിൽ 3320 കേസുകളാണ് ഇന്നുള്ളത്. തിരുവനന്തപുരത്ത് 2383 കേസുകളും കോട്ടയത്ത് 2062 കേസുകളും സ്ഥിരീകരിച്ചു. കോട്ടയം 2062, കണ്ണൂര്‍ 1755, ആലപ്പുഴ 1750, പാലക്കാട് 1512, കൊല്ലം 1255, പത്തനംതിട്ട 933, കാസര്‍ഗോഡ് 908, വയനാട് 873, ഇടുക്കി 838 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്കുകള്‍. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീൽ എന്നിവിടങ്ങളിൽ നിന്നെത്തിയ ആര്‍ക്കും 24 മണിക്കൂറിനകം രോഗം സ്ഥിരീകരിച്ചിട്ടില്ലെന്ന് വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കി.

സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിനു മുകളിൽ തുടരുകയാണ്. 24 മണിക്കൂറിനിടെ 1,31,155 സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ 20.35 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. സംസ്ഥാനത്തു നടത്തുന്ന രണ്ടാം ഘട്ട കൂട്ട പരിശോധനയുടെ ഭാഗമായി 2,90,262 സാമ്പിളുകള്‍ പരിശോധിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,49,89,949 സാമ്പിളുകളാണ് പരിശോധിച്ചത്.

24 മണിക്കൂറിനുള്ളിൽ 7067 പേര്‍ക്ക് കൊവിഡ് രോഗമുക്തി നേടിയതായി വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കി. തിരുവനന്തപുരത്ത് 794 പേരും കൊല്ലത്ത് 406 പേരും പത്തനംതിട്ടയിൽ 278 പേരും ആലപ്പുഴയിൽ 583 പേരുമാണ് രോഗമുക്തി നേടിയത്. എറണആകുളത്ത് 821 പേരും തൃശൂരിൽ 684 പേരും രോഗമുക്തി നേടിയതായും സര്‍ക്കാര്‍ വ്യക്തമാക്കി. സംസ്ഥാനത്ത് നിലവിൽ 4.31 ലക്ഷത്തിലധികം പേര്‍ നിലവിൽ ക്വാറൻ്റൈനിലുണ്ട്. ആശുപത്രികളിൽ 18,415 പേരാണ് നിരീക്ഷണത്തിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here