കോട്ടയം: അടച്ചിട്ട തിയറ്ററിന് അഞ്ചേകാല്‍ ലക്ഷം രൂപയുടെ വൈദ്യുതിബില്‍. കോട്ടയം പള്ളിക്കത്തോടിലെ അഞ്ചാനി തിയറ്റര്‍ ഉടമയായ ജിജി അഞ്ചാനിക്കാണ് കെഎസ്ഇബിയുടെ ഷോക്ക് ട്രീറ്റ്മെന്റ്. പാമ്ബാടി ബ്ളോക് പഞ്ചായത്ത് അംഗവും പള്ളിക്കാത്തോട് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമാണ് ജിജി അഞ്ചാനി.
തിയറ്റര്‍ തുടങ്ങിയത്. മാര്‍ച്ചില്‍ എല്ലാ തിയറ്ററുകള്‍ക്കും ഒപ്പം അഞ്ചാനി സിനിമാസും അടച്ചിട്ടു. ഇങ്ങനെ അടച്ചിട്ട തിയറ്ററിനാണ് അഞ്ചേകാല്‍ ലക്ഷത്തിന്റെ വൈദ്യുതി ബില്ല് ലഭിച്ചത്. ജി.എസ്.ടിക്ക് പുറമെ വിനോദനികുതി കൂടി ഏര്‍പ്പെടുത്തി നടുവൊടിച്ചാല്‍ ഒരു തിയറ്റര്‍ ഉടമയ്ക്കും തിരിച്ചുവരാന്‍ കഴിയില്ലെന്ന് ജിജി പറയുന്നു. ജീവിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ മുന്പില് മറ്റ് വഴിയില്ലെന്നും ജിജി പറഞ്ഞു.