തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. ഏപ്രില്‍ 16,17 തീയതികളില്‍ രണ്ടര ലക്ഷം പേര്‍ക്ക് കോവിഡ് പരിശോധന നടത്താന്‍ മുഖ്യമന്ത്രി വിളിച്ച അടിയന്തര ഉന്നതതലയോഗത്തില്‍ തീരുമാനിച്ചു.

വ്യാപകമായ പരിശോധന, കര്‍ശനമായ നിയന്ത്രണം, ഊര്‍ജിതമായ വാക്‌സിനേഷന്‍ എന്നി മൂന്നു തലങ്ങളിലൂടെ കോവിഡ് വ്യാപനം തടയാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതിനായി വിപുലമായ പരിശോധനാ സൗകര്യം എല്ലാ ജില്ലയിലും ഒരുക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവരെ ടെസ്റ്റ് ചെയ്യും. ഇതിനു പുറമേ പൊതുസ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെയും ഡെലിവറി എക്‌സിക്യൂട്ടീവുകള്‍ അടക്കമുള്ള ഹൈറിസ്‌ക്ക് ആളുകളെയും കണ്ടെത്തി ടെസ്റ്റ് ചെയ്യാനും ധാരണയായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here