തിരുവനന്തപുരം: കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകുന്നതിനിടെ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. അടുത്ത മൂന്നാഴ്ച സംസ്ഥാനത്തിന് നിര്‍ണായകമാണെന്ന് അധികൃതര്‍ അറിയിച്ചു.പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബഹുഭൂരിപക്ഷം ജനങ്ങളും പങ്കാളിയായിട്ടുണ്ട്. വരും ദിവസങ്ങളില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പ് നല്കി. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ “ബാക് ടു ബേസിക്സ്’ കാമ്ബയിന് ശക്തിപ്പെടുത്തുകയാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്നുമുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കോര്‍കമ്മിറ്റി യോഗത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനമായത്.
ഇന്നലെ, സംസ്ഥാനത്ത് 3502 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കോഴിക്കോട് 550, എറണാകുളം 504, തിരുവനന്തപുരം 330, കോട്ടയം 300, കണ്ണൂര്‍ 287, തൃശൂര്‍ 280, മലപ്പുറം 276, കൊല്ലം 247, പാലക്കാട് 170, ആലപ്പുഴ 157, കാസര്‍ഗോഡ് 116, പത്തനംതിട്ട 111, ഇടുക്കി 92, വയനാട് 82 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
അടുത്തിടെ യുകെ (103), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 111 പേര്‍ക്കാണ് ഇതുവരെ കോവിഡ്19 സ്ഥിരീകരിച്ചത്. ഇവരില്‍ 105 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,52,136 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,47,208 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4928 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 796 പേരെയാണ് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 131 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3097 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 258 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങള് കോവിഡ് ബാധിച്ചാണെന്നും സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 4710 ആയി.
ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണം, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- തിരുവനന്തപുരത്ത് ഒരാഴ്ചത്തെ കര്‍ശന നിയന്ത്രണം നടപ്പാക്കും.
- ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് വീണ്ടും ഒരാഴ്ച ക്വാറന്റീന് നിര്‍ബന്ധമാക്കും.
- രോഗികളുടെ എണ്ണം കൂടുതലുള്ള പ്രദേശങ്ങളില്‍ കണ്ടയിന്മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.
- വിദേശത്ത് നിന്നും ഇതര സംസ്ഥാനത്തു നിന്നും എത്തുന്നവരുടെ ക്വാറന്റീന് തുടരും.
- കോവിഡ് മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനം തടയാന്‍ പൊലീസ് പരിശോധന വീണ്ടും ആരംഭിക്കും.
- ആള്‍ക്കൂട്ടമുണ്ടാകുന്ന സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കണം.
- താലൂക്ക് അടിസ്ഥാനത്തില്‍ കൂടുതല്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ നിയമിക്കും.
- പ്രായമായവരും കുട്ടികളും അത്യാവശ്യ കാര്യങ്ങള്‍ക്കു മാത്രം പുറത്തിറങ്ങുക.
- തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ ഏര്‍പ്പട്ടവരും ബൂത്ത് ഏജന്റുമാരും നിര്‍ബന്ധമായും ആര് ടി പി സി ആര് പരിശോധന നടത്തണം.
- മാസ്ക്, സാമൂഹിക അകലം ഉള്‍പ്പെടെയുള്ള മുന്‍കരുതലുകള്‍ ഉറപ്പാക്കും
- മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് എതിരെ നടപടിയെടുക്കും.
തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ ഏര്‍പ്പെട്ടവരില്‍ ചുമയോ പനിയോ മറ്റു ശാരീരിക അസ്വസ്ഥതകളോ തോന്നുന്നവര്‍ നിര്‍ബന്ധമായും രണ്ടു ദിവസത്തിനകം ടെസ്റ്റ് നടത്തിയിരിക്കണം. മറ്റുള്ളവര്‍ എത്രയും പെട്ടെന്ന് പരിശോധനയ്ക്കു വിധേയരാകണം. ടെസ്റ്റ് നെഗറ്റിവ് ആണെങ്കില്‍ പോലും രോഗലക്ഷണങ്ങളുള്ളവര്‍ നിര്‍ബന്ധമായും സ്വയം ഐസൊലേഷനില്‍ കഴിയണം. വാക്സിനേഷന് ഊര്‍ജിതമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, കോവിഡ് 19 കേസുകള്‍ അനിയന്ത്രിതമായി വര്‍ദ്ധിച്ച സാഹചര്യത്തില്‍ 144 പ്രഖ്യാപിച്ചു ചുമത്തി. 144 നിലവില്‍ വന്ന സാഹചര്യത്തില്‍ ബംഗളൂരു നഗരത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന പാര്‍പ്പിട സമുച്ചയങ്ങളിലെയും അപ്പാര്‍ട്ട്മെന്റുകളിലെയും നീന്തല്‍ക്കുളം, ജിംനേഷ്യം, പാര്‍ട്ടി ഹാളുകള്‍ എന്നിവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി.
പഞ്ചാബിലും രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലും ഡല്‍ഹിയിലും കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെ