സംസ്ഥാനത്ത് 67 പേര്‍ക്കു കൂടി കോവിഡ്, നിരീക്ഷണത്തിലുള്ളവര്‍ വീണ്ടും ഒരു ലക്ഷം കടന്നു

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇത്രയധികം കോവിഡ് കേസുകള്‍ സംസ്ഥാനത്ത് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ആദ്യമാണ്. പത്തു പേരുടെ പരിശോധനാഫലം നെഗറ്റീവായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

പാലക്കാട് 29, കണ്ണൂര്‍ എട്ട്, കോട്ടയം ആറ്, മലപ്പുറം, എറണാകുളം അഞ്ചു വീതം, തൃശൂര്‍, കൊല്ലം നാലു പേര്‍ക്കും കാസര്‍കോട്, ആലപ്പുഴ എന്നിവിടങ്ങളില്‍ മൂന്നു പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 1,04,336 പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ട്. ഇന്നുമാത്രം 186 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here