ക്വാറന്റൈൻ ഇല്ല; തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പോലീസ് ട്രൈനികൾ നാളെ ക്യാമ്പിലെത്തണം; കോവിഡ് ഭീതി രൂക്ഷം

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രൈ നി പോലീസ് ഉദ്യോഗസ്ഥർക്ക് നാളെ തന്നെ ക്യാമ്പുകളിലേക്ക്  മടങ്ങിയെത്താൻ സർക്കാർ നിർദ്ദേശം. കോവിഡിന്റെ രണ്ടാം വ്യാപനം കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് ജോലിയിൽ ഉണ്ടായിരുന്ന ട്രൈനി പോലീസ് ഉദ്യോഗസ്ഥർ ഏഴ് ദിവസത്തെ ഹോം ക്വാറന്റയിന് ശേഷം ട്രൈനിങ് ക്യാമ്പിലേക്ക് തിരികെ എത്തിയാൽ മതിയെന്നായിരുന്നു നേരത്തേ സർക്കാർ അറിയിച്ചിരുന്നത്.

എന്നാൽ ഇന്ന് ഒരു ദിവത്തെ വിശ്രമത്തിന് ശേഷം  നാളെ നേരിട്ട് സിവിൽ പോലീസ് കെ ട്രൈയിനികൾ ക്യാമ്പുകളിലേക്ക്പ്രവേശിക്കണം  എന്നാണ് ഇപ്പോൾ സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. കോവിഡിന്റ രണ്ടാം തരംഗം ആരോഗ്യ വകുപ്പ് ഉൾപ്പെടെ സ്ഥിരീകരിക്കുമ്പോൾ ഇത്തരത്തിൽ മുൻകരുതലില്ലാത്ത  നടപടികൾ സ്ഥിതിഗതി വഷളാക്കാൻ സാധ്യതയുണ്ട്. സർക്കാർ തീരുമാനത്തിനെതിരെ പോലീസുകാർക്കിടയിലും അമർഷം പുകയുന്നു.

വിഷയം ചർച്ച ചെയ്യാൻ ഇന്ന് യോഗം ചേർന്നിരുന്നു.  തൽക്കാലം പോലീസ് ജീവന കാർക്ക് ബാരക്ക് ക്വറന്റൈൻ നൽകിയാൽ മതിയെന്ന തീരുമാനത്തിലെത്തിയായിരുന്നു യോഗം എത്തിയത് . എന്നാൽ ഇവിടെ സ്ഥല പരിമിധിയും ശുചി മുറികളുടെ അപര്യാപ്തതയും നിലനിൽക്കുന്നു. ഇത് കോവിഡ് വ്യാപനം തടയാൻ പ്രയോഗികമല്ല എന്ന ആശങ്ക   നിലനിൽക്കുന്നുണ്ട്.

എന്നാൽ നിലവിൽ ഉദ്യോഗസ്ഥരുടെ ഹോം ക്വറന്റൈൻ സംബന്ധിച്ച സർക്കാർ ഉത്തരവ് ഇറങ്ങാത്തതാണ്  ഇപ്പോൾ ക്യാമ്പിനുള്ളിൽ തന്നെ ക്വാറന്റെൻ ഒരുക്കാൻ കാരണം എന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. കോവിഡ്  മുൻകരുതലുകളും പരിശോധനയും നാളെ മുതൽ സർക്കാർ തന്നെ കർശനമാക്കുമ്പോൾ പോലീസ് ക്യാമ്പുകളിൽ തന്നെ കോവിഡ് വ്യാപന ഭീതി നിലനിൽക്കുന്നുണ്ടെന്നത്  ആശങ്ക ഉയർത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here