കൊവിഡ് മാർഗരേഖ പുതുക്കി കേന്ദ്രം; പുതിയ ഇളവുകൾ അറിയാം, തിയേറ്ററിൽ കൂടുതൽ പേർക്ക് പ്രവേശിക്കാം

ഡൽഹി: ദിനം പ്രതിയുള്ള കൊവിഡ്-19 കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ പുതിയ കൊവിഡ് മാർഗരേഖ പുറത്തിറക്കി. ഫെബ്രുവരി ഒന്ന് മുതൽ പുതുക്കിയ നിർദേശങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കുന്നു.

കണ്ടെയിൻമെൻ്റ് സോണിന് പുറത്തുള്ള എല്ലാ പ്രവർത്തനങ്ങൾക്കും അനുമതി നൽകിക്കൊണ്ടുള്ള അനുമതി കേന്ദ്ര സർക്കാരിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. ഒരു സംസ്ഥാനത്ത് നിന്നും മറ്റൊരു സംസ്ഥാനത്തേക്ക് യാത്ര ചെയ്യാൻ തടസമില്ല. ഇതിനായി പ്രത്യേക പാസുകളോ അനുമതിയോ തേടേണ്ടതില്ലെന്നും പുതുക്കിയ മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.

സിനിമാ തിയേറ്ററുകളിൽ കൂടുതൽ പേരെ പ്രവേശിപ്പിക്കാമെന്നതാണ് പ്രധാന നിർദേശങ്ങളിലൊന്ന്. തിയേറ്ററിൽ മുഴുവൻ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ കേന്ദ്രം വ്യക്തത നൽകിയിട്ടില്ല. സിവിൽ വ്യോമയാന മന്ത്രാലയവും കേന്ദ്ര ആഭ്യന്തര മന്ത്രാലയും ചർച്ച ചെയ്‌ത ശേഷമാകും അന്താരാഷ്‌ട്ര വിമാന സർവീസുകൾ പുനഃരാരംഭിക്കുക.

മത – സാമുഹിക ചടങ്ങുകളിൽ കൂടുതൽ പേർക്ക് പങ്കെടുക്കാം. കായിക – വിദ്യാഭ്യാസ പരിപാടികളും കൂടുതൽ ആളുകളെ ഉൾക്കൊള്ളിച്ച് കൊണ്ട് നടത്താവുന്നതാണ്. നിലവിൽ 50 പേർക്ക് മാത്രമാണ് പങ്കെടുക്കാൻ അനുവാദം നൽകിയിരുന്നത്.

കൊവിഡ് വ്യാപനത്തിന് പിന്നാലെ കഴിഞ്ഞ മാർച്ച് മുതൽ പ്രവർത്തനം നിർത്തിവച്ച സ്വിമ്മിങ് പൂളുകൾ തുറക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ദിനം പ്രതിയുള്ള കൊവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിത്തുടങ്ങിയത്. അതേസമയം, രാജ്യത്ത് ഏറ്റവുമധികം ദിനം പ്രതിയുള്ള കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് കേരളത്തിലാണ്.

കൊവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. പൊതുപരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. ശാരീരിക അകലവും മാസ്‌കും നിര്‍ബന്ധമാക്കും. പൊതുപരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. കൊവിഡ് മാനദണ്ഡങ്ങളും മാർഗനിർദേശങ്ങളും പാലിക്കാതിരിക്കുന്നത് കണ്ടെത്താൻ പോലീസിനെ കൂടി രംഗത്തിറക്കും. കണ്ടെയിൻമെൻ്റ് സോണുകളിൽ നിയന്ത്രണം കൂടുതൽ ശക്തമാക്കും. വിവാഹ ചടങ്ങുകളിൽ നൂറിലധികം പേര്‍ ഒത്തുകൂടാന്‍ പാടില്ലെന്നും സർക്കാർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here