കൊവിഡ് വ്യാപനം; നിയന്ത്രണങ്ങൾ കർക്കശമാക്കാൻ സർക്കാർ നിർദ്ദേശം

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കർക്കശമാക്കാൻ സർക്കാർ നിർദ്ദേശം. പ്രാദേശിക സാഹചര്യങ്ങൾ അനുസരിച്ച് ജില്ലാ ഭരണകൂടങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താമെന്ന് സർക്കാർ നൽകിയ നിർദ്ദേശത്തിൽ പറയുന്നു.കണ്ടെയ്ൻമെന്റ് സോണിൽ വേണ്ടിവന്നാൽ ജില്ലാ ഭരണകൂടങ്ങൾക്ക് നിരോധനാജ്ഞ പ്രഖ്യാപിക്കാം. ഇത്തരം കേന്ദ്രങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്താമെന്നും സർക്കാർ നിർദ്ദേശത്തിൽ പറയുന്നു.

മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളാക്കി തിരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്താം. പ്രതിരോധ പ്രവർത്തനങ്ങളിൽ ജില്ലാ കളക്ടർമാരെ സഹായിക്കുന്നതിനായി ഐഎഎസ് ഓഫീസർമാരെയും നിയമിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിലാണ് ഐഎഎസ് ഓഫീസർമാർക്ക് ചുമതല നൽകികൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

അതേസമയം ഇന്ന് സംസ്ഥാനത്ത് 5,266 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. 21 മരണങ്ങളാണ് കൊവിഡ് മൂലമുള്ളതാണെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,118 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.94 ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here