കോവിഡ് ഭേദമായി നിരീക്ഷണത്തിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു

0
10

മലപ്പുറം: കോവിഡ് രോഗം ഭേദമായി ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടര്‍ന്നിരുന്ന മലപ്പുറം സ്വദേശി മരിച്ചു. കീഴാറ്റൂര്‍ കരിയമാട് സ്വദേശി വീരാന്‍കുട്ടി (85) യാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. ഇദ്ദേഹത്തിന് മറ്റു അസുഖങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഒരു പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. മൂന്നു ദിവസങ്ങള്‍ക്കു മുമ്പ് ഇയാള്‍ക്ക് ഹൃദയാഘാതമുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here