തിരുവനന്തപുരം: തുടര്‍ച്ചായായ രണ്ടാം ദിവസവും കേരളത്തിന് പുതിയ കോവിഡ് കേസുകളില്ല. 61 പേര് രോഗ മുക്തി നേടിയതായും മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി.
രോഗമുക്തിയുണ്ടായവര് ഉടന്‍ ആശുപത്രി വിടും. ഇതോടെ ചികിത്സയില്‍ തുടരുന്നവരുടെ എന്നം 34 ലേക്കു ചുരുങ്ങി. സംസ്ഥാനത്തുള്ള എല്ലാ അതിഥി തൊഴിലാളികളെയും തിരിച്ചയക്കുന്ന നയം സര്‍ക്കാരിനില്ല. ആഗ്രഹിക്കുന്നവരെ മാത്രമാണ് പോകാന്‍ അനുവദിക്കുന്നത്.
കേരളത്തിലേക്കു വരാനായി 1,66,263 പേരാണ് നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്തത്. തമിഴ്നാട്, മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ പേര്. ഇവരെ നാട്ടിലേക്ക് എത്തിക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ട്. 13,000 ത്തോളം അതിഥി തൊഴിലാളികള്‍ നാട്ടിലേക്കു മടങ്ങിയിട്ടുണ്ട്. ഈ ട്രെയിനുകള്‍ മടങ്ങിയെത്തുമ്പോള്‍ മലയാളികളെ കൊണ്ടുവരാനും പുതിയ നോണ്‍ സ്റ്റോപ്പ് ട്രെയിനുകള്‍ക്കുമായി പ്രധാനമന്ത്രിക്കു കത്തയച്ചുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതിര്‍ത്തിവരെ വാടക വാഹനത്തില്‍ വന്ന് മറ്റു വാഹനങ്ങളില്‍ വരാനാഗ്രഹിക്കുന്നവര്‍ അതിനുവേണ്ട ക്രമീകരണങ്ങള്‍ ചെയ്യണം. ഡ്രൈവര്‍മാര്‍ ക്വാറന്റീനില്‍ പോകണം. മറ്റു സംസ്ഥാനങ്ങളില്‍ താമസിക്കുന്നവരെ കൂട്ടിക്കൊണ്ടുവരാന്‍ പോകുന്നവര്‍ പോകുന്ന സംസ്ഥാനങ്ങളില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങണം.
കണ്ടെന്‍മെന്റ് സോണിനു പുറത്തുള്്ള ഓട്ടോ മൊബൈല്‍ വര്‍ക്ക്ഷോപ്പുകള്‍ക്കും വാഹന ഷോറൂമുകള്‍ക്കും തുറക്കാന്‍ അനുമതി നല്കി. ഞായറാഴ്ചത്തെ സമ്പൂര്‍ണ്ണ ഒഴിവില്‍ നിന്നു പാഴ്സല്‍ ഭക്ഷണ സ്ഥാപനങ്ങളെ ഉച്ചയ്ക്കുശേഷം ഒഴിവാക്കി. വിദേശത്തുനിന്നു തിരിച്ചുവരുന്ന പ്രവാസികള്‍ക്ക് ഡോക്ടര്‍മാരുമായും ബന്ധുക്കളുമായും ആശയവിനിമയം നടത്താന്‍ സൗജന്യമായി പുതിയ മൊബൈല്‍ നമ്പര്‍ നല്‍കുമെന്ന് ബി.എസ്.എന്‍.എല്‍ പ്രഖ്യാപിച്ചു.
അഴീക്കല്‍ തുറമുഖം വിപുലീകരിക്കും. കേരളത്തെ മികച്ച വ്യവസായ കേന്ദ്രമാക്കുന്നതിനുള്ള നടപടികള്‍ക്ക് ഉപദേശക സമിതി രൂപീകരിക്കും.