തിരുവനന്തപുരം: സംസ്ഥാനത്ത് 49 പേര്‍ക്കു കൂടി കോവിഡ് 19 രോഗം സ്ഥിരീകരിച്ചു. കാസര്‍കോട് 14, കണ്ണൂര്‍ 10, തിരുവനന്തപുരം, പാലക്കാട് 5 വീതം, കോഴിക്കോട് 4, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ 3 വീതം, കൊല്ലം, കോട്ടയം 2 വീതം, ഇടുക്കിയില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം, രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 12 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയിട്ടുണ്ട്.
വിവിധ ജില്ലകളിലായി 99,278 പേര് നിരീക്ഷണത്തിലാണ്. ഇതില്‍ 792 പേര് ആശുപത്രിയിലാണ്. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര് കണ്ണൂര്‍ ജില്ലയിലെ റിമാന്‍ഡ് തടവുകാരാണ്. തിരുവനന്തപുരത്ത് ഒരു ആരോഗ്യ പ്രവര്‍ത്തകനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.