സംസ്ഥാനത്ത് 82 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു, ചികിത്സയിലുള്ളത് 632 പേര്‍

0

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച 82 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 24 പേര്‍ രോഗമുക്തരായി. 24 പേര്‍ രോഗമുക്തി നേടിയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

തിരുവനന്തപുരം 14, മലപ്പുറം 11, ഇടുക്കി 9, കോട്ടയം 8, കോഴിക്കോട് 7, ആലപ്പുഴ 7, പാലക്കാട് 5, എറണാകുളം 5, കൊല്ലം 5, തൃശൂര്‍ 4, കാസര്‍കോട് 3, കണ്ണൂര്‍ 2, പത്തനംതിട്ട 2 കേസുകളാണ് സ്ഥിരീകരിച്ചത്.

ഇതുവരെ 1494 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇപ്പോള്‍ 632 പേര്‍ ചികിത്സയിലുണ്ട്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,60,304 പേര്‍ നിരീക്ഷണത്തിലാണ്. ഇന്ന് 4004 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 128 ആയതായും മുഖ്യമന്ത്രി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here