കോവിഡ് കേസുകള്‍ ഉയരുന്ന കേരളം ഉള്‍പ്പെടെയുള്ള 4 സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

കൊറോണ വൈറസ് കേസുകളില്‍ അടുത്തിടെ ഉണ്ടായ വര്‍ദ്ധനവ് തടയാന്‍ കര്‍ശനമായ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് നല്‍കികൊണ്ട് മഹാരാഷ്ട്ര, കേരളം, ഛത്തീസ്ഗഡ്, പശ്ചിമ ബംഗാള്‍ സര്‍ക്കാരുകള്‍ക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി വ്യാഴാഴ്ച കത്തയച്ചു. രാജ്യത്ത് സജീവമായ കോവിഡ് കേസുകളില്‍ 59 ശതമാനവും ഈ നാല് സംസ്ഥാനങ്ങളിലാണെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ കത്തില്‍ പറഞ്ഞു.

ടെസ്റ്റിംഗ് നിരക്ക് കുറയ്ക്കാന്‍ അനുവദിക്കുന്ന പ്രവണതക്കെതിരെയും കേന്ദ്ര സര്‍ക്കാര്‍ ഈ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി – പ്രത്യേകിച്ചും ജനിതക വ്യതിയാനം സംഭവിച്ച വൈറസ് വ്യാപനം വര്‍ദ്ധിച്ച സാഹചര്യത്തില്‍. മറ്റ് സംസ്ഥാനങ്ങള്‍ നടപ്പിലാക്കിയത് പോലെ ‘ടെസ്റ്റ്-ട്രാക്ക്-ട്രീറ്റ്’ ഉപായം നടപ്പിലാക്കണമെന്നും കത്തില്‍ നിര്‍ദേശിക്കുന്നു. മാസ്ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും കോവിഡിന് അനുയോജ്യമായ മറ്റെല്ലാ പെരുമാറ്റങ്ങളും പിന്തുടരാനും ജനങ്ങളെ പ്രേരിപ്പിക്കണമെന്നും രാജേഷ് ഭൂഷണ്‍ സംസ്ഥാന അധികാരികളെ ഓര്‍മ്മിപ്പിച്ചു.

നാല് സംസ്ഥാനങ്ങളില്‍ കേരളം, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര എന്നീ മൂന്ന് സംസ്ഥാനങ്ങളെ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ നേരത്തെ എടുത്തുപറഞ്ഞിരുന്നു. വാക്സിനുകള്‍ ഉടന്‍ വരുമെങ്കിലും കൊറോണ വൈറസിനെതിരായ യുദ്ധം അവസാനിച്ചിട്ടില്ലെന്ന മുന്നറിയിപ്പാണ് കേസുകളുടെ വര്‍ദ്ധനവ് സൂചിപ്പിക്കുന്നത് എന്ന് മന്ത്രി പറഞ്ഞതിന് പിന്നാലെയാണ് ആരോഗ്യ സെക്രട്ടറിയുടെ കത്ത്.

മാസ്‌ക് ധരിക്കാനും സാമൂഹ്യ അകലം ഉറപ്പാക്കാനും നാല് സംസ്ഥാനങ്ങളും ജനങ്ങളോട് നിര്‍ദ്ദേശിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി നിര്‍ദ്ദേശിച്ചിട്ടുണ്ട്. രാജ്യത്തെ സജീവ കൊവിഡ് കേസുകളുടെ 59 ശതമാനവും ഈ നാല് സംസ്ഥാനങ്ങളിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

LEAVE A REPLY

Please enter your comment!
Please enter your name here