ഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറില്‍ കാവിഡ് ബാധിച്ച് ഇന്ത്യയില്‍ 17 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 166 ആയി. ഇതുവരെ 1,30,000 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 5734 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ 549 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

പി.പി.ഇ കിറ്റുകളുടെയും വെന്റിലേറ്ററുകളുടെയും വിതരണം ആരംഭിച്ചു. ഇവയുടെ നിര്‍മ്മാണത്തിന് രാജ്യത്തെ 20 സംസ്ഥാനങ്ങളെ ചുമതലപ്പെടുത്തി. 49,000 വെന്റിലേറ്ററുകള്‍ക്കും 1.7 കോടി പി.പി.ഇ കിറ്റുകള്‍ക്കും ഓഡര്‍ നല്‍കി. 80000 ഐസലേഷന്‍ കിടക്കകള്‍ തയാറാക്കുന്നതിന്റെ ഭാഗമായി റെയില്‍വേ 5000 കോച്ചുകള്‍ ഐസലേഷന്‍ യൂണിറ്റുകളായി മാറ്റുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. ഇതുവരെ 3,250 കോച്ചുകളില്‍ ഐസലേഷന്‍ സൗകര്യം സജ്ജമായി.

LEAVE A REPLY

Please enter your comment!
Please enter your name here