കര്‍ണാടകയില്‍ പത്താംതരം പരീക്ഷ എഴുതിയ 32 വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ്

0
31

ബംഗളൂരു: കര്‍ണാടകയില്‍ പത്താം തരം പരീക്ഷ എഴുതിയ 32 വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ജൂണ്‍ 25 മുതല്‍ ജൂലൈ മൂന്ന് വരെയാണ് കര്‍ണാടകയില്‍ പത്താം തരം പരീക്ഷ നടന്നത്. കൊവിഡ് സ്ഥിരീകരിച്ച വിദ്യാര്‍ത്ഥികളോട് അടുത്ത് ഇടപഴകിയ 80 പേരെ വീടുകളില്‍ നിരീക്ഷണത്തിലാക്കി. 7.60 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇന്നലെ അവസാനിച്ച പത്താം തരം പരീക്ഷ എഴുതിയത്. കണ്ടെയ്മെന്റ് സോണുകളില്‍ നിന്ന് 3911 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്.

LEAVE A REPLY

Please enter your comment!
Please enter your name here