തിരുവനന്തപുരം: കോവിഡ് ബാധിതർക്കും ക്വാറന്‍റൈന്‍ ഉള്ളവർക്കുമുള്ള സ്പെഷ്യൽ ബാലറ്റ് വിതരണം നാളെ മുതൽ ആരംഭിക്കും. വോട്ടെടുപ്പിന്‍റെ തലേ ദിവസം മൂന്ന് മണി വരെ കോവിഡ് ബാധിക്കുന്നവർക്കും ക്വാറന്‍റൈന്‍ ഉള്ളവർക്കുമാണ് പോസ്റ്റൽ വോട്ടിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. എട്ട് ലക്ഷത്തോളം പോസ്റ്റൽ ബാലറ്റുകളാണ് കമ്മിഷൻ ഇത്തവണ തയ്യാറാക്കുന്നത്.

രണ്ട് ദിവസം മുൻപ് തയ്യാറാക്കി തുടങ്ങിയ കോവിഡ് ബാധിതരുടേയും ക്വാറന്‍റൈന്‍ ഉള്ളവരുടെയും പട്ടിക ഒരോ ഘട്ട തെരഞ്ഞെടുപ്പിന്‍റെയും തലേ ദിവസം മൂന്ന് മണി വരെ പുതുക്കും. ഇതു വരെയുള്ള പട്ടിക പ്രകാരം 24, 621 വോട്ടർമാർക്കാണ് പോസ്റ്റൽ ബാലറ്റിന് അർഹതയുള്ളത്. ഡിസംബർ എട്ടിന് നടക്കുന്ന ആദ്യ ഘട്ട തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള സ്പെപെഷ്യൽ ബാലറ്റ് വിതരണം നാളെ ആരംഭിക്കും

ഡിസംബർ 10ന് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളിൽ ഇന്നും, 14ന് മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളിൽ അഞ്ചിനുമാണ് അദ്യ പട്ടിക തയ്യാറാക്കുന്നത്. പോസ്റ്റൽ വോട്ട് ചെയ്യുന്നവർ തപാൽ മാർഗ്ഗം അയച്ചാൽ അതിന്‍റെ ചെലവ് കമ്മിഷൻ തപാൽ വകുപ്പിന് നൽകും. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളിലേക്കുള്ള വോട്ടിങ് യന്ത്രങ്ങളുടെ വിതരണം നാളെയാണ് നടക്കുന്നത്. ഈ ജില്ലകളിലേക്കുള്ള പോളിങ്ങ് സാമഗ്രികളുടെ വിതരണം ഡിസംബർ ഏഴിന് നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here