സംസ്ഥാനത്ത് കോവിഡ് വാക്സിന്‍ ഡ്രൈ റണ്‍ ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്സിന്‍ ഡ്രൈ റണ്‍ ആരംഭിച്ചു. തിരുവനന്തപുരം, പാലക്കാട്, വയനാട്, ഇടുക്കി എന്നീ നാലു ജില്ലകളിലാണ് കൊവിഡ് വാകിസിന്‍റെ ഡ്രൈ റണ്‍ ഇന്ന് നടന്നു കൊണ്ടിരിക്കുന്നത്. രാവിലെ 9 മുതല്‍ 11 മണി വരെയാണ് ഡ്രൈ റണ്‍ നടക്കുക. ഓരോ കേന്ദ്രത്തിലും 25 ആരോഗ്യപ്രവര്‍ത്തകര്‍ വീതമാണ് പങ്കെടുക്കുന്നത്.

തിരുവനന്തപുരത്ത് ആരോഗ്യമന്ത്രിയുടെ മേല്‍നോട്ടത്തിലാണ് ഡ്രൈ റണ്‍ നടക്കുന്നത്. അതേസമയം സംസ്ഥാനത്ത് വാക്‌സിനേഷന് ഇതുവരെ 3.13 ലക്ഷം പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കുമാണ് ആദ്യഘട്ടത്തില്‍ വാക്‌സിനേഷന്‍ നല്‍കുന്നത്. ചില സ്വകാര്യ ആശുപത്രികളും കൂടി പട്ടിക കൈമാറിയാല്‍ വാക്‌സിന്‍ സ്വീകരിക്കുന്നവരുടെ കൃത്യമായ എണ്ണം ലഭിക്കും.

നാല് ജില്ലകളിലെ ആശുപത്രികളിലാണ് ഡ്രൈ റണ്‍ നടക്കുന്നത്. തിരുവനന്തപുരം,ഇടുക്കി, പാലക്കാട്,വയനാട് ജില്ലകളിലാണ് ഡ്രൈ റണ്‍ നടക്കുന്നത്. ഓരോ കേന്ദ്രത്തിലും 25 പേര്‍ വീതമാണ് ഡ്രൈ റണ്ണില്‍ പങ്കെടുക്കുന്നത്. കേരളത്തില്‍ ആദ്യഘട്ടം മൂന്നു ലക്ഷത്തി പതിമൂവായിരം പേര്‍ക്കാണ് വാക്സിന്‍ നല്‍കുക. ആരോഗ്യപ്രവര്‍ത്തകര്‍, മെഡിക്കല്‍ വിദ്യാര്‍ഥികള്‍, ആശാവര്‍ക്കര്‍മാര്‍,അങ്കണവാടി ജീവനക്കാര്‍ എന്നിവര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്സിന്‍ നല്‍കുക. രണ്ട് മൂന്നു ദിവസത്തിനകം വാക്സിന്‍ സംസ്ഥാനത്ത് എത്തുമെന്നാണ് കരുതുന്നത് എന്ന് ഡ്രൈ റണ്‍ നിരീക്ഷിക്കാന്‍ എത്തിയ ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു.വാക്സിന്‍ മുന്‍ഗണന അനുസരിച്ച്‌ വിതരണം ചെയ്യാന്‍ കേരളം പൂര്‍ണ സജ്ജമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.

കോവിഡ് വാക്സിന്‍ വിതരണ സൗകര്യങ്ങള്‍ ഒരുക്കുക, വാക്സിന്‍ സ്വീകര്‍ത്താക്കളെ നിശ്ചയിക്കുക, വിവരങ്ങള്‍ അപ്ലോഡ് ചെയ്യല്‍, സെഷന്‍ സൈറ്റ് സൃഷ്ടിക്കുക, ജില്ലകളില്‍ വാക്‌സിന്‍ സ്വീകരിക്കുന്നതും വാക്സിനേഷന്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ അവലോകനം, സൈറ്റുകളുടെ മാപ്പിംഗ് എന്നിവയെല്ലാം ഡ്രൈ റണ്ണിന്റെ ലക്ഷ്യത്തില്‍ ഉള്‍പ്പെടും.

കേരളം, കര്‍ണാടക, ഗുജറാത്ത്, ഉത്തര്‍ പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഒന്നില്‍ കൂടുതല്‍ ജില്ലകളില്‍ ഡ്രൈ റണ്‍ നടത്തുന്നുമുണ്ട്. ഇതിനിടയില്‍ ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയുടെ കൊവിഷീല്‍ഡിന് (Covishield) കഴിഞ്ഞ ദിവസം കേന്ദ്ര ഉന്നതാധികാര സമിത ശുപാര്‍ശ നല്‍കിയിരുന്നു. അതിനാല്‍ ഡ്രൈ റണ്ണിന് ശേഷം രാജ്യത്ത് ഒരാഴ്ചക്കുള്ളില്‍ കോവിഡ് വാക്സിനേഷന്‍ ആരംഭിക്കുമെന്നാണ് കേന്ദ്ര സ‌ര്‍ക്കാരിന്റെ വിവിധ വൃത്തങ്ങളില്‍ ലഭിക്കുന്ന സൂചന. എന്നാല്‍ ബയോട്ടെക്കിന്റെ കൊവാ​ക്സിന് ശുപാര്‍ശ സമിതി അനുമതി നല്‍കിയില്ല. കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ കമ്ബിനിയോടെ കേന്ദ്രം ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here