വീണ്ടും കോവിഡ് മരണം: ചികിത്സയിലായിരുന്നയാള്‍ കൊച്ചിയിലും നിരീക്ഷണത്തിലായിരുന്ന യുവാവ് തിരുവനന്തപുരത്തും മരിച്ചു

0
128

കൊച്ചി/തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന തടിക്കടവ് വെളിയത്തുനാട് തോപ്പില്‍ വീട്ടില്‍ കുഞ്ഞു വീരാ(67)നാണ് മരിച്ചത്.

കടുത്ത പ്രമേഹവും രക്തസമ്മര്‍ദവും ഉണ്ടായിരുന്ന ഇദ്ദേഹത്തെ ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്ന് ജൂലൈ എട്ടിന് മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. പ്‌സാസ്മ തെറാപ്പി അടക്കമുള്ള ചികിത്സ നല്‍കിയിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

തിരുവനന്തപുരത്ത് കോവിഡ് 19 നിരീക്ഷണത്തിലിരുന്ന യുവാവാണ് ആത്മഹത്യ ചെയ്തത്. നെടുമങ്ങാട് സ്വദേശി താഹയാണ് ബാര്‍ട്ടന്‍ഹില്‍ നിരീക്ഷണ കേന്ദ്രത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടിയത്. തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയ ഇയാള്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. 37 വയസ്സായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here