തിരുവനന്തപുരം; കൊവിഡ് നിയന്ത്രണങ്ങളുടെ ഭാ​ഗമായി സർക്കാർ ഓഫീസുകളിൽ ദിവസേനയുള്ള ഹാജർ പകുതിയാക്കി കുറച്ചതും പൊതു പരിപാടികൾക്ക് പങ്കെടുക്കുന്നവരുടെ എണ്ണം സർക്കാർ പരിമിതപ്പെടുത്തിയ സാഹചര്യത്തിൽ കെഎസ്ആർടിസി ബസുകളിൽ യാത്രാക്കാരുടെ എണ്ണം കുറഞ്ഞതിനാൽ സർവ്വീസുകളിൽ നിയന്ത്രണം ഏർപ്പെടുത്താൻ കെഎസ്ആർടിസ് തീരുമാനിച്ചു.

ഇനി മുതൽ തിങ്കൽ മുതൽ വെള്ളി വരെ ഏപ്രിൽ 26 തിങ്കളാഴ്ച ഓപ്പറേറ്റ് ചെയ്ത സർവ്വീസുകളുടെ 50% മാത്രമേ സർവ്വീസ് നടത്തുകയുള്ളൂ. ശനി, ഞായർ ദിവസങ്ങളിൽ ഏപ്രിൽ 25 ഞായറാഴ്ച ഓപ്പറേറ്റ് ചെയ്ത സർവ്വീസുകളുടെ 50% ആയിരിക്കും സർവ്വീസ് നടത്തുക. എന്നാൽ യാത്രാക്കാരുടെ എണ്ണത്തിന് അനുസരിച്ച് 50% സർവ്വീസ് എന്നത് 60 മുതൽ 70% വരെ സർവ്വീസ് നടത്തും. എന്നാൽ 70 %ത്തിന് മുകളിൽ സർവ്വീസ് നടത്തുന്നതിന് ചീഫ് ഓഫീസിന്റെ അനുമതി വേണം.

ഷെഡ്യൂൽ / ജീവനക്കാരുടെ പുന ക്രമീകരണം സംബന്ധിച്ച് ഏപ്രിൽ 22 ന് പുറത്തിറക്കിയ മെമ്മോറാണ്ടത്തിലെ നിർദ്ദേശങ്ങൾ താൽക്കാലികമായി നിർത്തി വെച്ചു. എന്നാൽ കൊവിഡ് മുൻകരുതലുകൾ സംബന്ധിച്ച നിർദ്ദേശങ്ങൾ കർശനമായി തുടരും. ആകെയുള്ള ഓപ്പറേറ്റിം​ഗ് വിഭാ​ഗത്തിലെ ജീവനക്കാരെ കൃത്യമായി റോട്ടോഷൻ അടിസ്ഥാനത്തിൽ മുൻകൂട്ടി നിശ്ചയിച്ച് ഡ്യൂട്ടികൾക്ക് നിയോ​ഗിക്കും. ശേഷിക്കുന്ന ജീവനക്കാരെ സ്റ്റാൻഡ് ബൈ അറ്റൻഡൻസും നൽകും. സ്റ്റാൻഡ് ബൈ ജീവനക്കാർ അറ്റൻഡൻസിന് വേണ്ടി നേരിട്ട് യൂണിറ്റിൽ ഹാജരാകേണ്ടതുമില്ല. യാത്രക്കാർ കൂടുതൽ ഉള്ള രാവിലെ 7മണി മുതൽ രാത്രി 7 മണി വരെയാകും കൂടുതൽ സർവ്വീസ് നടത്തുക. ആവശ്യമെങ്കിൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് 3 മണി വരെ യാത്രാക്കാർ കൂടുതൽ ഇല്ലാത്ത സമയം സർവ്വീസുകൾ പുനക്രമീകരിക്കാം. ഇത് യാത്രാക്കാർക്ക് ബുദ്ധിമുട്ട് വരാത്ത രീതിയിൽ ആകണം ക്രമീകരിക്കേണ്ടത്. ജീവനക്കാരെ പുനർവിന്യാസം നടത്തി സർവ്വീസ് ഓപ്പറേഷൻ നടത്തുമ്പോൾ എല്ലാ റൂട്ടുകളിലും പരാതി രഹിതമായി സർവ്വീസ് ഓപ്പറേറ്റ് ചെയ്യുന്നുവെന്ന് യൂണിറ്റ് ഓഫീസർമാർ ഉറപ്പാക്കണം.

മിനിസ്റ്റീരിയൽ / സ്റ്റോർ വിഭാ​ഗം ജീവനക്കാർ പ്രതിദിനം 50% ഹാജരാകണം. യൂണിറ്റുകളിലെ ജോലിയുടെ പ്രധാന്യം അനുസരിച്ച് റൊട്ടേഷൻ വ്യവസ്ഥയിൽ ജീവനക്കാരെ ഉപയോ​ഗിച്ച് ഓഫീസ് പ്രവർത്തനം സു​ഗമമാക്കും. സൂപ്പർവൈസറി വിഭാ​ഗത്തിലും 50% ജീവനക്കാർ ​ഡ്യൂട്ടിയിൽ ഉണ്ടാകണം. എല്ലാ ഓഫീസർമാരും അവരവരുടെ ഹെഡ്ക്വാർട്ടേഴ്സിൽ ഉണ്ടായിരിക്കണം.

മെക്കാനിക്കൽ വിഭാ​ഗത്തിൽ പ്രതിദിനം 50% ജീവനക്കാർ ഹാജരാകത്തക്ക രീതിയിൽ ​ഗ്യാരേജ് മേധാവിമാർ എല്ലാ ഷിഫ്റ്റിലും ​ഗ്യാരേജിന്റെ പ്രവർത്തനം മുടങ്ങാതെ ഡ്യൂട്ടിക്ക് നിയോ​ഗിക്കണം. മെയ് 1 ന് കെഎസ്ആർടിസിയുടെ എല്ലാ വിഭാ​ഗം ജീവനക്കാർക്കും അവധിയായിരിക്കും, അന്നേ ദിവസം ഡ്യൂട്ടി ചെയ്യുന്ന ജീവനക്കാർക്ക് മാറ്റൊരു ദിവസം കോമ്പൻസേറ്ററി അവധി അനുവദിക്കും. പ്രസ്തുത ദിവസം ഡ്യൂട്ടി ഓഫായാൽ അത് സൗകര്യപ്രദമായ മറ്റൊരു ദിവസത്തേക്ക് അനുവദിക്കും എന്നാൽ വീക്കിലി ഓഫ് മാറ്റി അനുവദിക്കില്ല. നിലവിൽ പറഞ്ഞിരിക്കുന്ന ക്രമീകരണങ്ങളെല്ലാം കൊവിഡ് നിയന്ത്രണ കാലത്തേക്ക് മാത്രമാണെന്നും സിഎംഡി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here