നാലു പേര്‍ക്കു കുടി കോവിഡ്, 2 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 140 പേര്‍

0
13

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച നാലു പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂരില്‍ മൂന്നും കോഴിക്കോട് ഒരാള്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരില്‍ മൂന്നു പേര്‍ ദുബായില്‍ നിന്നുവന്നതാണ്.

അതേസമയം ഇന്ന് രണ്ടു പേരാണ് രോഗമുക്തി നേടിയത്. കാസര്‍കോട് രണ്ടു പേരുടെ പരിശോധനാഫലമാണ് നെഗറ്റീവായത്. 257 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. ഇതോടെ 140 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 67,190 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 66,686 പേര്‍ വീടുകളിലും 504 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 104 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here