കൊച്ചി: കൊറോണ ലക്ഷണങ്ങളെ തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന വിദേശി വിദേശത്തേക്കു കടക്കാന്‍ വിമാനത്തില്‍ കയറി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ വിമാനത്തിലുണ്ടായിരുന്ന 270 യാത്രക്കാരെയും പരിശോധനയ്ക്കായി തിരിച്ചിറക്കി.

മൂന്നാറില്‍ അവധി ആഘോഷിക്കാനെത്തിയ 19 അംഗ സംഘത്തിലുള്‍പ്പെട്ടയാളാണ് യു.കെ. പൗരന്‍. രോഗലക്ഷണങ്ങളെ തുടര്‍ന്ന് ഇയാള്‍ നിരീക്ഷണത്തിലായിരുന്നു. സ്രവപരിശോധനാ ഫലം വന്നപ്പോള്‍ പോസീറ്റാവായിരുന്നു. തുടര്‍ന്നുള്ള പരിശോധനയിലാണ് രോഗി വിമാനത്താവളത്തിലെത്തിയെന്ന മനസിലാക്കിയത്. അപ്പോഴേക്കും ഇയാള്‍ വിമാനത്തില്‍ കയറി കഴിഞ്ഞിരുന്നു. തുടര്‍ന്നാണ് എല്ലാ യാത്രക്കാരെയും പുറത്തിറക്കിയത്.

രോഗബാധ കണ്ടെത്തിയ സാഹചര്യത്തില്‍ മൂന്നാറില്‍ ജാഗ്രതാ ശക്തമാക്കി. ഇയാള്‍ മൂന്നാറില്‍ നിന്ന് പോകാനിടയായ സാഹചര്യവും അന്വേഷിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here