ലോക്ഡൗണ്‍ ഇല്ലെങ്കില്‍ കോവിഡ് രോഗികള്‍ 8.2 ലക്ഷത്തില്‍ എത്തുമായിരുന്നു: ആരോഗ്യ മന്ത്രാലയം

0
10

ഡല്‍ഹി: ലോക്ഡൗണും മറ്റു നിയന്ത്രണങ്ങളും ഇല്ലായിരുന്നെങ്കില്‍ ഏപ്രില്‍ 15 ആകുമ്പോഴേക്കും രാജ്യത്ത് 8.2 ലക്ഷം കോവിഡ് 19 രോഗികള്‍ ഉണ്ടായേനെയെന്ന് ആരോഗ്യമന്ത്രാലയം. നിലവില്‍ രോഗികള്‍ രണ്ടു ലക്ഷം കടക്കേണ്ടതാണ്.

പ്രതിരോധ നടപടികള്‍ കൊണ്ടുമാത്രമാണ് രോഗികളുടെ എണ്ണം 7000 ത്തില്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞത്. ലോക്ഡൗണില്ലാതെ വൈറസ് വ്യാപനം തടയാനുള്ള നടപടികള്‍ മാത്രമായിരുന്നെങ്കില്‍ രോഗികളുടെ എണ്ണം 1.2 ലക്ഷം ആയേനെയെന്നും പഠനം വ്യക്തമാക്കുന്നു. രോഗികളുടെ എണ്ണം വര്‍ദ്ധിച്ചാലും നേരിടാന്‍ ഇന്ത്യ സജ്ജമാണെന്നും കേന്ദ്രം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here