തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 40 പേറക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 10 പേരുടെ പരിശോധനാഫലം നെഗറ്റീവായി. വീടുകളില്‍ 1,06,940 പേരും ആശുപത്രികളില്‍ 892 പേരും നിരീക്ഷണത്തിലുണ്ട്.

സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 81 ആയി ഉയര്‍ന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. പാലക്കാട് ജില്ലയിലെ ചിറ്റൂര്‍-തത്തമംഗലം, പൊല്‍പ്പുള്ളി, നെല്ലായ, പട്ടിത്തറ, ഷൊര്‍ണൂര്‍ മുന്‍സിപ്പാലിറ്റി, പരുതൂര്‍, കുഴല്‍മന്ദം, വിളയൂര്‍, പെരുങ്ങോട്ടുകുറിശി, തരൂര്‍, തിരുവനന്തപുരം ജില്ലയിലെ കുളത്തൂര്‍, നാവായിക്കുളം, നെല്ലനാട് എന്നിവയാണ് പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍.

നിരീക്ഷണത്തിലുള്ളവര്‍ നിബന്ധനകളും മാര്‍ഗനിര്‍ദേശങ്ങളും പാലിക്കുന്നില്ലെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കാന്‍ നാട്ടുകാര്‍ തയാറാകണം. നിരീക്ഷണം പാലിക്കാത്തവരെ ഉപദേശിക്കാനുള്ള ചുമതലയും ജനങ്ങള്‍ ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here