തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച 86 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 19 പേര്‍ രോഗമുക്തരായി.

മലപ്പുറം 15, ആലപ്പുഴ 10, കാസര്‍കോഡ് 9, കൊല്ലം 8, തിരുവനന്തപുരം 7, കോട്ടയം, തൃശൂര്‍, വയനാട് ജില്ലകളില്‍ ആറു വീതം, പാലക്കട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 5 പേര്‍ എറണാകുളം ജില്ലയില്‍ നിന്നുള്ള 3 പേര്‍ പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 46 പേര്‍ വിദേശത്തുനിന്നും 26 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

ഗുരുതര ശ്വാസകോശ രോഗബാധയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരിക്കെ ഇന്ന് മരണമടഞ്ഞ നാലാഞ്ചിറ സ്വദേശി, ഫാദര്‍ കെ.ജി. വര്‍ഗീസിന് (77) കോവിഡ് 19 രോഗബാധയാണെന്ന് സ്ഥിരീകരിച്ചു. വിവിധ ജില്ലകളിലായി 1,47,010 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1340 പേര്‍ ആശുപത്രികളിലാണുള്ളത്. മലപ്പുറം ജില്ലയിലെ ആനക്കയത്തെ കൂടി ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇതോടെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 122 ആയി.

LEAVE A REPLY

Please enter your comment!
Please enter your name here