കോളര്‍ ട്യൂണില്‍ കോവിഡ് ബാധിച്ച ബച്ചന്‍ വേണ്ട; ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി

ഡല്‍ഹി  കോവിഡ് ബോധവത്കരണ പ്രീ കോളര്‍ ട്യൂണ്‍ ഔഡിയോയില്‍ നിന്ന് കോവിഡ് ബാധിച്ച നടന്‍ അമിതാഭ് ബച്ചന്റെ ശബ്ദം നീക്കണമെന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി. ഡല്‍ഹി സ്വദേശിയും സാമൂഹ്യപ്രവര്‍ത്തകനുമായ രാകേഷാണ് കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്.

കോവിഡ് ബാധിക്കാതിരിക്കാനുള്ള പ്രധിരോധ മാര്‍ഗങ്ങളെ കുറിച്ച് വിശദീകരിക്കുന്നതാണ് പ്രീ കോളര്‍ ട്യൂണ്‍. എന്നാല്‍ അതില്‍ ശബ്ദം നല്‍കിയ അമിതാഭ് ബച്ചന് കോവിഡില്‍ നിന്ന് സ്വയം രക്ഷപെടാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ഹര്‍ജിക്കാരന്റെ വാദം. കോവിഡിനെതിരായുള്ള പോരാട്ടത്തില്‍ നിരവധിയാളുകള്‍ ഇത്തരം ബോധവത്കരണത്തിനായി സൗജന്യ സേവനത്തിന് തയ്യാറാണ്. ഈ സാഹചര്യത്തില്‍ പ്രതിഫലം നല്‍കിയുള്ള ശബ്ദം ആവശ്യമില്ലെന്നും ഹരജിയില്‍ ആരോപിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here