മിലാന്‍: ഇറ്റലിയില്‍ കോവിഡിന്റെ രണ്ടാം തരംഗം വീണ്ടും പ്രതിസന്ധി തീര്‍ക്കുന്നു. 43 കാത്തോലിക് പൗരന്‍മാരാണ് കോവിഡിന്റെ രണ്ടാം വരവില്‍ മരിച്ച്‌ വീണത്. അതേസമയം ഇറ്റാലിയന്‍ ബിഷപ്പ് കോണ്‍ഫറന്‍സിന്റെ മുഖപത്രത്തില്‍ ഇതുവരെ 167 പുരോഹിതര്‍ കോവിഡ് വന്നശേഷം ഇറ്റലയില്‍ മരിച്ചെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

നവംബറില്‍ ഒരു ബിഷപ്പ് മരിച്ചിരുന്നു. ഇയാള്‍ മിലാനിലെ വിരമിച്ച ഓക്‌സിലറി ബിഷപ്പായിരുന്നു. മാര്‍ക്കോ വിര്‍ജിലിയോ ഫെരാരി എന്ന പുരോഹിതന് 87 വയസ്സുണ്ടായിരുന്നു. ഇയാള്‍ക്ക് കോവിഡാണെന്ന് സ്ഥിരീകരിച്ചിരുന്നു.ഒക്ടോബറിന്റെ തുടക്കത്തില്‍ ബിഷപ്പ് ജിയോവാനി ഡിഅലീസെയും കോവിഡ് ബാധിച്ച്‌ മരിച്ചിരുന്നു. ഇറ്റാലിയന്‍ ബിഷപ്പ് കോണ്‍ഫറന്‍സ് പ്രസിഡന്റായ കര്‍ദിനാല്‍ ജിയാല്‍ടിയേറൊ ബസെറ്റി കോവിഡിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലാണ്.

രണ്ടാം തരംഗത്തില്‍. എട്ട് ലക്ഷത്തോളം പോസിറ്റീവ് കേസുകളാണ്. ഇത് ഇറ്റാലിയന്‍ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കാണ്. ഫെബ്രുവരിക്ക് ശേഷം 55000 പേര്‍ കൂടുതലാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. അതേസമയം പുതിയ നിയന്ത്രണങ്ങള്‍ ഇറ്റലി കൊണ്ടുവന്നിട്ടുണ്ട്. മേഖലകള്‍ കേന്ദ്രീകരിച്ചുള്ള ലോക്ഡൗണ്‍ ഇതില്‍ പ്രധാനമാണ്. കര്‍ഫ്യൂകളും നിലവിലുണ്ട്. കടകള്‍ അടയ്ക്കാനും, റെസ്റ്റോറന്റുകളിലും ബാറുകളിലും ആറ് മണിക്ക് ശേഷം ഭക്ഷണം കഴിക്കുന്നതോ മദ്യപിക്കുന്നതോ വിലക്കി.

LEAVE A REPLY

Please enter your comment!
Please enter your name here