തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ ഒരു കോവിഡ് 19 പോസിറ്റീവ് കേസ് കൂടി റിപ്പോര്‍ട്ട് ചെയ്തു. മലപ്പുറം സ്വദേശിക്കു കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ തലസ്ഥാനത്ത് അഞ്ചു പേര്‍ക്കാണ് കോവിഡ് കണ്ടെത്തിയത്.
അതേസമയം, നിരീക്ഷണത്തില്‍ കഴിയുന്നവര്‍ മുങ്ങുന്നര് വലിയ തലവേദനയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സൃഷ്ടിക്കുന്നത്. കഴിഞ്ഞ രാത്രിയില്‍ ജനറല്‍ ആശുപത്രിയില്‍ നിന്നു മുങ്ങിയ മൂന്നു പേര്‍ക്കായി അന്വേഷണം തുടരുകയാണ്. ഇതിനെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് വ്യക്തമാക്കി. തിരുവനന്തപുരത്ത് നിരീക്ഷണത്തിലുള്ളവര്‍ വീടുകളില്‍ പ്രത്യേക പോസ്റ്റര്‍ പതിക്കും. ജിയോ ഫെന്‍സിംഗ് വഴി വീടിനു പുറത്തിറങ്ങിയാല്‍ അധികൃതര്‍ക്ക് അറിയിപ്പ് കിട്ടുന്ന രീതിയില്‍ സംവിധാനം ഉണ്ടാക്കും.
നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ പുറത്തിറങ്ങി, പോലീസിനു മുന്നില്‍പ്പെട്ട യുവാവ് കുഴഞ്ഞു വീണു. തിരുവല്ലം പാലത്തിനു സമീപം ഇന്നു രാവിലെ ഹൈവേ പെട്രോളിംഗ് സംഘം നടത്തിയ പരിശോധനയിലാണ് ബൈക്കുമായി പുറത്തിറങ്ങിയ യുവാവിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.