തിരുവനന്തപുരം: കോവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ തലസ്ഥാന നഗരത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ആറ്റുകാല്‍, കുരിയാത്തി, കളിപ്പാന്‍കുളം, മണക്കാട്, ടാഗോര്‍ റോഡ് തൃക്കണ്ണാപുരം, പുത്തന്‍പാലം വള്ളക്കടവ് കോര്‍പ്പറേഷന്‍ വാര്‍ഡുകള്‍ കണ്ടയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. ചാല, നെടുംകാട്, കാലടി, കമലേശ്വരം, അമ്പലത്തറ പ്രദേശങ്ങളില്‍ പ്രത്യേക ശ്രദ്ധപുലര്‍ത്താനും ജില്ലാ ഭരണകൂടം തീരുമാനിച്ചു.

സമ്പര്‍ക്കത്തിലൂടെ കൂടുതല്‍ പേര്‍ക്ക് രോഗം ബാധിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. ചാല, പാളയം തുടങ്ങിയ പ്രധാന ചന്തകളില്‍ കഴിഞ്ഞ ദിവസം തന്നെ നിയന്ത്രണങ്ങള്‍ ഏര്‍ധപ്പെടുത്തിയിരുന്നു. ജില്ലയില്‍ 22,873 പേര്‍ വീടുകളിലും 1583 പേര്‍ വിവിധ കേന്ദ്രങ്ങളിലും കരുതല്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here