തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴു പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കാസര്‍ഗോഡ് നാലു പേര്‍ക്കും, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കാസര്‍ഗോഡ് നാലു പേര് മഹാരാഷ്ട്രയില്‍ നിന്നും പാലക്കാട് ജില്ലയിലുള്ളയാള്‍ ചെന്നൈയില്‍ നിന്നും മലപ്പുറം ജില്ലയിലുള്ളയാള്‍ കുവൈറ്റില്‍ നിന്നും കഴിഞ്ഞ ദിവസങ്ങളില്‍ നാട്ടിലെത്തിയവരാണ്.
വയനാട് ജില്ലയിലുള്ളയാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. 27 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
ഞായറാഴ്ച വരെ 1307 പേരാണ് ലോക്ഡൗണിനുശേഷം വിദേശത്ത് നിന്നും വന്നത്. ഇതില്‍ 650 പേര് വീട്ടിലും 641 പേര് കോവിഡ് കെയര്‍ സെന്ററിലും 16 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇതില്‍ 229 പേര് ഗര്‍ഭിണികളാണ്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 27,986 പേര് നിരീക്ഷണത്തിലാണ്.