സ്ഥിതി രൂക്ഷമാകുന്നു; കൊറോണ ബാധിതരുടെ പ്രതിദിന കണക്ക് മൂന്നക്കത്തിലേക്ക്

0
24

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച 111 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഒറ്റദിവസം രോഗികളുടെ എണ്ണം മൂന്നക്കത്തിലേക്ക് കടന്ന ദിവസമാണെന്ന മുഖവുരയോടെയാണ് മുഖ്യമന്ത്രി കണക്കുകള്‍ വിശദീകരിച്ചത്.

സംസ്ഥാനത്ത് സ്ഥിതി രൂക്ഷമാകുന്നുവെന്നാണ് ഇത് കാണിക്കുന്നത്. പാലക്കാട് 40, മലപ്പുറം 18, പത്തനംതിട്ട 11, എറണാകുളം 10, തൃശ്ശൂര്‍ എട്ട്, തിരുവനന്തപുരം അഞ്ച്, ആലപ്പുഴ അഞ്ച്, കോഴിക്കോട് നാല്, ഇടുക്കി മൂന്ന്, കൊല്ലം രണ്ട്, വയനാട് മൂന്ന്, കോട്ടയം, കാസര്‍കോട് ഒന്നുവീതം എന്നിങ്ങനെയാണ് വയറസ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

1697 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. അതില്‍ 973 പേര്‍ ഇപ്പോള്‍ ചികില്‍സയിലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 1,77,106 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here