തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിനായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അവശ്യസാധനങ്ങള്‍ക്ക് ക്ഷാമം വരാതിരിക്കാന്‍ ആശ്വാസ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. എല്ലാ കുടുംബങ്ങള്‍ക്കും ഒരു മാസത്തെ സൗജന്യ റേഷന്‍ നല്‍കാന്‍ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

നീല, വെള്ള കാര്‍ഡുകള്‍ക്ക് 15 കിലോ അരി നല്‍കാനാണ് തീരുമാനം. ബി.പി.എല്ലുകാര്‍ക്ക് പ്രതിമാസം 35 കിലോ അരി നല്‍കും. ഇവര്‍ക്ക് പലവ്യഞ്ജനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റുകളും സൗജന്യമായി നല്‍കും. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടുകളില്‍ അരിയും പലവ്യഞ്ജനങ്ങളും അടങ്ങിയ കിറ്റ് വീട്ടിലെത്തിക്കും.

റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുക. ഒരു മണിക്കൂര്‍ ഉച്ചയ്ക്ക് അടച്ചിടും. ഉച്ചയ്ക്കുശേഷം രണ്ടു മുതല്‍ അഞ്ചു മണിവരെയും റേഷന്‍ കടകള്‍ തുറക്കും.

LEAVE A REPLY

Please enter your comment!
Please enter your name here