തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തില്ല. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 18,011 ആയി വര്‍ദ്ധിച്ചു. കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ ഉപദേശിക്കുന്നതിന് വിദഗ്ധ സമിതിക്കു രൂപം നല്‍കാനും തീരുമാനിച്ചു.

അഞുപതു വയസിനു മുകളില്‍ പ്രായമുള്ളവരെയും ശ്വാസകോശ, ഹൃദയ സംബന്ധമായ രോഗമുള്ളവരെയും വൈറസ് ഗുരുതരമായി ബാധിക്കും. ഇവര്‍ക്കു പ്രത്യേക ശ്രദ്ധ കൊടുക്കണം. ജനങ്ങള്‍ക്കു വിദേശ ടൂറിസ്റ്റുകളോടുള്ള മനോഭാവം മാറ്റണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

വിവിധ ആശുപത്രികളിലായി 268 പേര്‍ ചികിത്സയിലാണ്. ഇന്ന് 65 പേര്‍ ആശുപത്രിയിലെത്തുകയും 5372 പേര്‍ നിരീക്ഷണത്തിലാവുകയും ചെയ്തു. 4353 പേരെ രോഗബാധയില്ലെന്നു കണ്ട് നിരീക്ഷണത്തില്‍ നിന്നു ഒഴിവാക്കി. കോവിഡുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കു നിര്‍ദേശങ്ങള്‍ നല്‍കാന്‍ വെബ് പോര്‍ട്ടല്‍ ഉണ്ടാക്കും. വീടുകളില്‍ സേവനം ലഭ്യമാക്കുന്നതിനായി മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ ഉപയോഗിക്കും. ആരോഗ്യ സര്‍വകലാശാലയുടെ നേതൃത്വത്തിലാകും ഇതിനുള്ള നടപടി സ്വീകരിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here