തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 39 പേര്‍ക്കു കൂടി കൊഞോണ സ്ഥിരീകരിച്ചു. ഇതില്‍ 34 പേരും കാസര്‍കോടാണ്. സംസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം 164 ആയി. സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 1,10,299 പേരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. 616 പേര്‍ ആശുപത്രിയിലാണ് നിരീക്ഷണത്തിലുള്ളത്.

കാസര്‍കോടിനു പുറമേ കണ്ണൂര്‍ ജില്ലയില്‍ രണ്ടു പേര്‍ക്കും തൃശൂര്‍, കോഴിക്കോട്, കൊല്ലം ജില്ലകളില്‍ ഓരോരുത്തര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. 112 പേരെ ഇന്നു മാത്രം ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കാതെ നിര്‍വാഹമില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചവര്‍ നിരവധിപ്പേരുമായി ബന്ധപ്പെട്ടവരാണ്. അതുകൊണ്ടുതന്നെ അവരുടെ പേരുവിവരങ്ങള്‍ പരസ്യമാക്കേണ്ടിവരുമെന്നു മുഖ്യമന്ത്രി പറഞ്ഞു. കൊറോണ ഏറെയൊന്നും അകലെയല്ല. ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് സ്വയമാണ്. അകലം പാലിക്കുന്നതില്‍ അടക്കം എല്ലാവരും ജാഗ്രത പാലിക്കണം. കൂടുതല്‍ റിസര്‍ട്ടുകള്‍ വരുന്ന കാസര്‍കോട് ചില അടിയന്തര കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. രോഗബാധയുള്ള രാജ്യങ്ങളില്‍നിന്നു വരുന്നവരും മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ കഴിഞ്ഞവരും നിര്‍ബന്ധമായും നിരീക്ഷണത്തില്‍ പോകണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here