തിരുവനന്തപുരം: കുഞ്ഞിനെ തേടുന്ന അമ്മ അനുപമയ്ക്ക് ആശ്വാസമേകി കോടതി ഇടപെടല്‍. അനുപമയുടേതെന്ന് സംശയിക്കുന്ന കുഞ്ഞിന്റെ ദത്തെടുക്കല്‍ നടപടി തിരുവനന്തപുരം കുടുംബകോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തു. സര്‍ക്കാര്‍ ഹര്‍ജി പരിഗണിച്ചാണ് കോടതി ഇടക്കാല സ്‌റ്റേ അനുവദിച്ചത്.

കുഞ്ഞ് ഉപേക്ഷിക്കപ്പെട്ടതാണോ സമര്‍പ്പിക്കപ്പെട്ടതാണോയെന്ന കാര്യത്തില്‍ വ്യക്തത വേണമെന്നു കോടതി നിരീക്ഷിച്ചു. ഉപേക്ഷിക്കപ്പെട്ടതെന്നാണ് ശിശുക്ഷേമ സമിതി അറിയിച്ചത്. എന്നാല്‍, കുഞ്ഞിനെ ഉപേക്ഷിച്ചതാണോ സമര്‍പ്പിച്ചതാണോയെന്ന കാര്യത്തിലാണ് പ്രധാന തര്‍ക്കമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും വ്യക്തത വരുന്നതുവരെ ദത്തു നല്‍കല്‍ താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കണമെന്നുമുള്ള സര്‍ക്കാര്‍ ആവശ്യം അംഗീകരിച്ചാണ് സ്‌റ്റേ അനുവദിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here