കൊച്ചി: സംസ്ഥാനത്തെ രാജ്യസഭാ തെരഞ്ഞെടുപ്പ് നീട്ടിവച്ച തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനത്തില്‍ ഹൈക്കോടതി ഇടപെടല്‍. മെയ് രണ്ടിനകം തെരഞ്ഞെടുപ്പ് നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു. നിലവിലെ എം.എല്‍.എമാര്‍ക്കാണ് വോട്ടു ചെയ്യാനുള്ള അവകാശമെന്നും ഹൈക്കോടതി വ്യക്തമാക്കി.


  • Delhi update:
    • കേരളത്തില്‍ ഒഴിവുവരുന്ന മൂന്നു രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ മാസം 30ന് നടന്നേക്കും. ഇതുസംബന്ധിച്ച വിജ്ഞാപനം ചൊവ്വാഴ്ച ഇറങ്ങും. ഹൈക്കോടതിയുടെ ഇടപെടലിനു പിന്നാലൊണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ സുപ്രധാന തീരുമാനം.

ഒഴിവു വരുന്ന മൂന്നു സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്. സി.പി.എമ്മും നിയമസഭാ സെക്രട്ടറിയും നല്‍കിയ ഹര്‍ജികള്‍ തീര്‍പ്പാക്കിക്കൊണ്ടാണ് വിധി.

LEAVE A REPLY

Please enter your comment!
Please enter your name here