സുനന്ദ പുഷ്‌കര്‍ മരണക്കേസ്: കുറ്റപത്രം കോടതി അംഗീകരിച്ചു, തരൂര്‍ നേരിട്ട് ഹാജരാകണം

0

ഡല്‍ഹി: സുനന്ദ പുഷ്‌കര്‍ മരണക്കേസിലെ കുറ്റപത്രം വിചാരണ കോടതി അംഗീകരിച്ചു. സുനന്ദയുടെ ഭര്‍ത്താവും എം.പിയുമായ ശശി തരൂര്‍ അടുത്തമാസം ഏഴിന് ഡല്‍ഹി അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകണം. ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നി കുറ്റങ്ങളാണ് തരൂരിനെതിരെ ചുമത്തിയിട്ടുള്ളത്. തരൂരിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നാണ് ഡല്‍ഹി പോലീസിന്റെ നിലപാട്. കോടതിയില്‍ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കാന്‍ തരൂര്‍ ഹൈക്കോടതിയെ സമീപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here