തിരുവനന്തപുരം: പൊതു ചടങ്ങുകള്‍ക്കു നിയന്ത്രണം, മാളുകളും ബീച്ചുകളും അടയ്ക്കും… മൂന്നു പേര്‍ക്കു കോവിഡ് 19 സ്ഥിരീകരിച്ച തലസ്ഥാന ജില്ലയില്‍ പൊതു ചടങ്ങുകള്‍ക്കു നിയന്ത്രണം കര്‍ശനമാക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. മുന്‍കരുതലുകളുടെ ഭാഗമായി ജനങ്ങള്‍ വീട്ടിലിരിക്കണം. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ പുറത്തിറങ്ങാവൂവെന്ന് ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു.

ഉത്സവങ്ങളും ആഘോഷങ്ങളും മാറ്റിവയ്ക്കണം. രോഗലക്ഷണം ഉളളവര്‍ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കരുത്. ബ്യൂട്ടി പാര്‍ലറുകള്‍, ജിം, മസാജിംഗ് സെന്ററുകള്‍ തുടങ്ങിയവ അടയ്ക്കാന്‍ നിര്‍ദേശിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി. വര്‍ക്കലയില്‍ ജാഗ്രത കൂട്ടാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വീടുകളില്‍ നിന്നുവന്നവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം. പലവും വീടുകളിലെ നിരീക്ഷണം പാലിക്കുന്നില്ല. വൈറസ് ബാധ സംബന്ധിച്ച സംശയമുള്ളവര്‍ തൊട്ടടുത്ത പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ബന്ധപ്പെട്ടു വിവരം പറയണം. അവരുടെ നിര്‍ദേശം അനുസരിച്ച് പ്രവര്‍ത്തിക്കണം. കോവിഡ് 19 പരിശോധന നടത്താനുള്ള സൗകര്യം ജില്ലയില്‍ 10 ആശുപത്രികളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കലക്ടര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here