ആദ്യ ഇന്ത്യന്‍ സംഘം ഡല്‍ഹിയിലെത്തി, പനി ബാധിച്ച 6 പേരെ ചൈന വിട്ടില്ല

0
4

ഡല്‍ഹി: കൊറോണ വൈറസ് ബാധ നിലനില്‍ക്കുന്ന ചൈനയിലെ വുഹാനില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ ആദ്യ സംഘത്തെ ഡല്‍ഹിയിലെത്തിച്ചു. 324 പേരാണ് സംഘത്തിലുള്ളത്.

കടുത്ത പനി കണ്ടെത്തിയതിനെ തുടര്‍ന്ന് വിമാനത്തില്‍ കയറാനെത്തിയ ആറു പേരെ ചൈനീസ് അധികൃതര്‍ തടഞ്ഞു. ഇവര്‍ ചൈനയില്‍ നിരീക്ഷണത്തല്‍ തുടരും.

ഡല്‍ഹിയിലെത്തിയ 324 പേരില്‍ 42 പേര്‍ മലയാളികളാണ്. രാവിലെ ഏഴരയോടെയാണ് സംഘത്തെയും കൊണ്ടുള്ള എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം ഡല്‍ഹി ഇന്ധിരാഗാന്ധി വിമാനത്താവളത്തില്‍ എത്തിയത്. ഇതില്‍ 211 പേര്‍ വിദ്യാര്‍ത്ഥികളാണ്. മൂന്നു പേര്‍ കുട്ടികളാണ്. ഹരിയാനയിലെ മനേസറിനടുത്ത് കരസേന തയാറാക്കിയ ഐസോലേഷന്‍ വാര്‍ഡുകളില്‍ ഇവര്‍ 14 ദിവസം നിരീക്ഷണത്തില്‍ കഴിയും.

LEAVE A REPLY

Please enter your comment!
Please enter your name here