തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒമ്പതു കൊറോണ കേസുകള്‍. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 112 ആയി. സ്ഥിതി കൂടുതല്‍ ഗൗരവമാകുന്നുവെന്നും സംസ്ഥാനം കൂടുതല്‍ നിയന്ത്രണങ്ങളിലേക്കു പോകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

എറണാകുളത്ത് മൂന്നും പത്തനംതിട്ടയില്‍ രണ്ടും ഇടുക്്കബി, കോഴിക്കോട് എന്നിവയില്‍ ഒന്നുവീതം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ നാലു പേര്‍ ദുബായില്‍ നിന്നും ഒരാള്‍ വീതം യു.കെ, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നുമാണ് എത്തിയത്. മൂന്നു പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് വൈറസ് ബാധ ഉണ്ടായത്. തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍ ചികിത്സയിലുണ്ടായിരുന്ന രണ്ടു പേര്‍ രോഗം മാറി ഡസീചാര്‍ജ് ആയിട്ടുണ്ട്. 76,542 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 532 പേര്‍ വിവിധ ആശുപത്രികളിലുണ്ട്.

പകര്‍ച്ചവ്യാധികളെ നേരിടുന്നതിനുള്ള നടപടിക്കായി കേരള എപ്പിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ് 2020 മന്ത്രിസഭാ യോഗം അംഗീകരികരിച്ചു. പൊതുജനങ്ങളും വ്യക്തികളും നടത്തുന്ന പരിപാടികള്‍ നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് നിയമം. ഇതനുസരിച്ച് സംസ്ഥാന അതിര്‍ത്തികള്‍ അടച്ചിടാം. പൊതു, സ്വകാര്യ ഗതാഗതത്തിന് നിയന്ത്രണം എര്‍പ്പെടുത്താം. പൊതുസ്ഥലങ്ങളിലും മതസ്ഥാപനങ്ങളിലും ആള്‍ക്കുട്ടം നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യാനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ റേഷന്‍കാര്‍ഡുകാര്‍ക്കും നേരത്തെ പ്രഖ്യാപിച്ച സൗജന്യ റേഷനൊപ്പം പലവ്യഞ്ജനങ്ങളുടെ കിറ്റും നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രോഗബാധിതരായി ചികിത്സയിലുള്ളവരുടെ ഭക്ഷണം, മരുന്ന് എന്നിവയില്‍ കണ്ടറിഞ്ഞുള്ള ഇടപെടലുണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here