24 പേര്‍ക്കു കൂടി കോവിഡ്, അഞ്ചു പേര്‍ക്കു രോഗമുക്തി

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്കു കോവിഡ് 19 സ്ഥിരീകരിച്ചു. അഞ്ചു പേരുടെ ഫലം നെഗറ്റീവായി. പാലക്കാട് 7, മലപ്പുറം 4, കണ്ണൂര്‍ 3, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂര്‍ രണ്ടു വീതം, കാസര്‍കോട്, കോഴിക്കോട്, എറണാകുളം, ആലപ്പുഴ ഒന്നു വീതം കേസുകളാണ് പോസിറ്റീവായത്.

ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 666 ആയി. 161 പേര്‍ ചികിത്സയിലുണ്ട്. 74398 പേര്‍ നിരീക്ഷണത്തിലാണ്. ഇന്നു മാത്രം 156 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. കേരളത്തില്‍ പുതിയ ഹോട്‌സ്‌പോട്ടുകളില്ല. നേരത്തെ പറഞ്ഞതുപോലെ നാം കൂടുതല്‍ ജാഗ്രത കാണിക്കേണ്ട സമയമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. വൈറസ് നമ്മുടെ നാട്ടിലേക്കു വന്നത് ആരുടെയെങ്കിലും കുറ്റമല്ല. സ്വന്തം മണ്ണിലേക്കു തിരിച്ചുവരുന്ന സഹോദരങ്ങളെ സംരക്ഷിക്കണം. എന്നാല്‍, അതോടൊപ്പം നാട്ടിലുള്ളവരെയും സംരക്ഷിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here