16 പേര്‍ക്കു കൂടി കോവിഡ്, വാര്‍ഡുതല സമിതികള്‍ക്കു പുതിയ ചുമതല

0

തിരുവനന്തപുരം: വെളളിയാഴ്ച സംസ്ഥാനത്ത് 16 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. വയനാട് 5, മലപ്പുറം 4, ആലപ്പുഴ, കോഴിക്കോട് രണ്ടു വീതം, കൊല്ലം, പാലക്കാട്, കാസര്‍കോട് ഒന്നുവീതം പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 80 പേരാണ് നിലവില്‍ ചികിത്സയിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

ഇതുവരെ 576 പേര്‍ക്കാണ് സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചത്. 48825 പേരാണ് നിരീക്ഷണത്തിലുള്ളത്. 48,287 പേര്‍ വീടുകളിലും 538 പേര്‍ ആശുപത്രിയിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് 122 പേശര ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വൈറസ് ബാധിച്ച് ഏറ്റവും കൂടുതല്‍ പേര്‍ ആശുപത്രിയില്‍ കഴിയുന്നത് വയനാട് ജില്ലയിലാണ്.

ശനിയാഴ്ച സര്‍ക്കാര്‍ ഓഫീസുകള്‍ക്കു അവധി നല്‍കുന്നത് തുടരണോയെന്ന് ആലോചിക്കണം. നാളെ പ്രത്യേകിച്ച് മാറ്റമില്ല. ഞായറാഴ്ച സമ്പൂര്‍ണ ലോക്ഡൗണ്‍ തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here