തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴു പേര്‍ക്കുകൂടി കോവിഡ് 19 ബാധ സ്ഥിരീകരിച്ചു. ഏഴു പേര്‍ രോഗമുക്തരാവുകയും ചെയ്തു.

കൊല്ലത്തും കോട്ടയത്തും മൂന്നു പേര്‍ക്കു വീതവും കണ്ണൂരില്‍ ഒരാള്‍ക്കുമാണ് പുതുതായി രോഗം കണ്ടെത്തിയത്. കൊല്ലത്ത് ആരോഗ്യ പ്രവര്‍ത്തകയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. വയനാട്, തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ ആരും ചികിത്സയിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ആകെ രോഗബാധിതരുടെ എണ്ണം 457. ഇതില്‍ 116 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. സംസ്ഥാനത്തിന്റെ ഇടപെടലുകളെല്ലാം കേന്ദ്രം സംതൃപ്തിയോടെയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രവാസികളുടെ കാര്യത്തില്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ വിശദമായി പ്രതിപാദിച്ചു. ഇത് മറ്റു സംസ്ഥാനങ്ങള്‍ക്കും മാതൃകയാക്കാമെന്ന് കേന്ദ്ര കാബിനറ്റ് സെക്രട്ടറി അറിയിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഹോട്ട്‌സ്‌പോട്ടുകള്‍ ഒഴികെയുള്ള സ്ഥലങ്ങളിലെ കടകള്‍ തുറക്കാം. ആദ്യം കടകള്‍ പൂര്‍ണ്ണമായി ശുചീകരിക്കുകയും അണുമുക്തമാക്കുകയും വേണം. ആവശ്യമായ ക്രമീകരണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിക്കും. സുരക്ഷാ മുന്‍കരുതല്‍ ഇല്ലാതെ വരാള്‍ ശ്രമിച്ചാല്‍ ആരായാലും തടയും. ലോക്ഡൗണ്‍ കൃത്യമായി പാലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here