ഡല്‍ഹി: പത്മശ്രീ ജേതാവും സുവര്‍ണ ക്ഷേത്രത്തിലെ മുന്‍ ഗുര്‍ബാനി വ്യാഖ്യാതാവുമായ ഭായ് നിര്‍മ്മല്‍ സിംഗ് ഖാല്‍സ (67) അന്തരിച്ചു. കോറോണ വൈറസ് ചികിത്സയ്ക്കിടെ ഹൃദയാഘാതത്തോടെയാണ് വ്യാഴാഴ്ച പുലര്‍ച്ചെ മരണം സംഭവിച്ചത്.

ശ്വാസതടസ്സത്തെ തുടര്‍ന്ന് മാര്‍ച്ച് 30ന് ശ്രീഗുരുദാസ് ഹോസ്പ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്ന സിംഗിനെ നില വഷളായതിനെ തുടര്‍ന്് ഗുരുനായക് ദേവ് ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ബുധനാഴ്ച വൈകുന്നേരം വെന്റിലേറ്റര്‍ സഹായം ലഭ്യമാക്കി. സിംഗിന്റെ മരണത്തോടെ പഞ്ചാബിലെ മരണസംഖ്യ ആറായി.

രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 1965 ആയി. മരണസംഖ്യ 64 ആവുകയും ചെയ്തു. 1764 പേര്‍ നിലവില്‍ ചികിത്സയിലാണ്. സമൂഹ വ്യാപന നിയന്ത്രണത്തിന് നാലാഴ്ച വരെ സമയമെടുക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ജവര്‍ദ്ധന്‍ വ്യക്തമാക്കി. ലോക്ക്ഡൗണ്‍ ഏപ്രില്‍ 14നു ശേഷം നീട്ടുമോയെന്ന് വ്യക്തമാക്കാന്‍ മന്ത്രി തയാറായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here