തിരുവനന്തപുരം: കൊറോണ വ്യപാനം തടയുന്നതിന്റെ ഭാഗമായി കാസര്‍കോട് ജില്ലയില്‍ സമ്പൂര്‍ണ്ണ അടച്ചിടല്‍ നടപ്പാക്കും. മൂന്നു ജില്ലകളില്‍ ഭാഗികമായി അടച്ചിടാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി. സംസ്ഥാനത്തെ എല്ലാ ബാറുകളും അടച്ചിടും.
കണ്ണൂര്‍, എറണാകുളം, പത്തനംതിട്ട ജില്ലകളില്‍ ഭാഗിക അടച്ചിടല്‍ ഉണ്ടാകും. ഈ ജില്ലകളില്‍ അവശ്യ സര്‍വീസുകളെ മാത്രമേ അനുവദിക്കൂ. കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കാസര്‍കോട് വീടുകൡ നിന്നു ആളുകള്‍ പുറത്തിറങ്ങുന്നതിന് നിയന്ത്രണമുണ്ടാകും. കാസര്‍കോട് ജില്ലയിലൊഴികെ സംസ്ഥാനത്തെ മറ്റൊരിടത്തും ബിവറേജ് ഔട്ട്ലെറ്റുകള് തല്ക്കാലം അടയ്ക്കില്ല.
കണ്ണൂര്‍ കാസര്‍കോട് ജില്ലാ അതിര്‍ത്തികള്‍ അടച്ചു. റോഡുകളിലും പാലങ്ങളിലും ബാരിക്കേഡുകള്‍ സ്ഥാപിച്ചു.