റാന്നി: | സംസ്ഥാനത്ത് ആദ്യഘട്ടത്തില്‍ കൊവിഡ് സ്ഥിരീകരിക്കുകയും അതിനെ അതിജീവിച്ച്‌ വാര്‍ത്തകളില്‍ ഇടം നേടുകയും ചെയ്ത 93കാരന്‍ നിര്യാതനായി. റാന്നി സ്വദേശിയായ എബ്രഹാം തോമസാണ് മരിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു. അന്ത്യം.

ഇറ്റലിയില്‍നിന്നു വന്ന റാന്നി സ്വദേശികളായ കുടുംബാംഗങ്ങള്‍ക്ക് രോഗബാധയുണ്ടായത് വലിയ വാര്‍ത്തയായിരുന്നു. മക്കളില്‍ നിന്നാണ് എബ്രഹാമിന് രോഗം പകര്‍ന്നത്. അദ്ദേഹത്തിന്റെ ഭാര്യക്കും രോഗം ബാധിച്ചു. കൊവിഡിന് മുന്നില്‍ ആരോഗ്യരംഗം പകച്ചുനിന്ന ഘട്ടത്തിലായിരുന്നു ഇതെല്ലാം. എന്നാല്‍ മികച്ച ചികിത്സയിലൂടെ ഇവര്‍ എല്ലാവരും രോഗമുക്തരായി. ആ സമയത്ത് ഇന്ത്യയില്‍ കോവിഡ് ഭേദമായ ഏറ്റവും പ്രായം കൂടിയ രോഗികളില്‍ ഒരാളായിരുന്നു എബ്രഹാം തോമസ്.

ഇറ്റലിയില്‍നിന്ന് നാട്ടിലെത്തിയ ഏബ്രഹാം തോമസിനും ഭാര്യക്കും മറ്റ് കുടുംബാംഗങ്ങള്‍ക്കും മാര്‍ച്ച് എട്ടിനാണ് രോഗം സ്ഥിരീകരിച്ചത്. ഏബ്രഹാം തോമസിനെയും ഭാര്യയെയും ആദ്യം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലുമാണ് ചികിത്സിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവേ പലതവണ ഇരുവരുടെയും നില ഗുരുതരാവസ്ഥയില്‍ എത്തിയിരുന്നു. എന്നാല്‍ 27 ദിവസത്തെ ചികിത്സയ്ക്കു ശേഷം കോവിഡിനെ തോല്‍പിച്ച് ഏപ്രില്‍ മൂന്നിന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് രോഗമുക്തി നേടി ഇദ്ദേഹവും ഭാര്യയും വീട്ടിലേക്ക് മടങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here