പാലക്കാട്: ദുബായില്‍ നിന്നെത്തിയ കോറോണ സ്ഥിരീകരിച്ച പാലക്കാട് സ്വദേശി ക്വാറന്റീന് നിര്‍ദേശങ്ങള്‍ പാലിച്ചില്ല. മാര്‍ച്ച് 13നു നാട്ടിലെത്തിയ ഇയാള്‍ 21നു നിരീക്ഷണത്തിലാകുന്നതിനു മുന്നേ നിരവധി സ്ഥലങ്ങളില്‍ പോി. ഇയാളുടെ റൂട്ട്മാപ്പ് തയാറാക്കുന്നത് അതീവ ദുഷ്കരമായി.
ഉംറ തീര്‍ത്ഥാടനത്തിനുശേഷമാണ് മണ്ണാര്‍ക്കാട് സ്വദേശിയായ ഇയാള്‍ നാട്ടിലെത്തിയത്. രോഗം സ്ഥിരീകരിച്ചത് ബുധനാഴ്ചയാണ്. കരിപ്പൂരില്‍ വിമാനമിറങ്ങിയ മണ്ണാര്‍ക്കാട്ടേക്കു ബസില്‍ പോയി. 13നുശേഷം പല സ്ഥലങ്ങളിലും ബസില്‍ പോയി. ഇതോടെയാണ് റൂട്ട് മാപ്പ് തയാറാക്കുന്നത് ദുഷ്കരമായത്. നിരീക്ഷണ നിര്‍ദേശങ്ങള്‍ ലംഘിച്ച ഇയാള്‍ക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.
മണ്ണാര്‍ക്കാട് കൊറോണ സ്ഥിരീകരിച്ച രോഗിയുടെ മകന് കെ.എസ്.ആര്.ടി.സിയില്‍ കണ്ടക്ടറാണ്. ഇയാളും നിരീക്ഷണത്തിലാണ്. നിരീക്ഷണത്തിലാകുന്നതിനു മുമ്പ് ആനക്കട്ടി, തിരുവനന്തപുരം റൂട്ടുകളില്‍ ഇദ്ദേഹം ജോലി ചെയ്തിരുന്നു. മാര്‍ച്ച് 17നു ആനക്കട്ടി ബസിലും 18നു തിരുവനന്തപുരം ബസിലും ജോലി ചെയ്തിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. യാത്രക്കിടെ കായംകുളം കെ.എസ്.ആര്.ടി.സി. ക്യാന്റീന്, തിരുവനന്തപുരം വികാസ് ഭവനു സമീപമുള്ള കഞ്ഞിക്കട എന്നിവിടങ്ങളില്‍ നിന്ന് ഭക്ഷണം കഴിക്കുകയും ചെയ്തിട്ടുണ്ട്.