തിരുവനന്തപുരം: സംസ്ഥാനത്ത് ഒമ്പതു പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് മൊബൈല്‍ ഷോപ്പുകള്‍ ഞായറാഴ്ചകളിലും വര്‍ക്‌ഷോപ്പുകള്‍ ഞായര്‍ വ്യാഴം ദിവസങ്ങളിലും പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

കാസര്‍കോട് 4, കണ്ണൂര്‍ 3, കൊല്ലം, മലപ്പുറം ജില്ലകളില്‍ ഒന്നു വീതം കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. വിദേശത്തുനിന്നു വന്ന നാലു പേര്‍ക്കും നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത രണ്ടു പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 12 പേരുടെ പരിശോധനാ ഫലം നെഗറ്റീവായിട്ടുണ്ട്. 1,46,686 പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലാണ്. ഇന്നു മാത്രം 131 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കര്‍ഷകര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ ബുദ്ധിമുട്ടുണ്ട്. വിഷു, ഈസ്റ്റര്‍ പിപണി സജീവമാകേണ്ട കാലമാണിത്. വിപണി കിട്ടാതിരിക്കുന്നത് കര്‍ഷകരെ ബാധിക്കും. കൃഷി വകുപ്പ് കര്‍ഷക വിപണി വഴി പച്ചക്കറി ശേഖരിക്കുമെന്നും കര്‍ഷകര്‍ ഇതു പ്രയോജനപ്പെടുത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. കാസര്‍കോട് അതിര്‍ത്തിയില്‍ രോഗികളെ കര്‍ണാടകത്തിലേക്ക് കടത്തിവിടാമെന്നു കര്‍ണാടകവും കേന്ദ്രസര്‍ക്കാരും സമ്മതിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇലക്ട്രീഷ്യന്‍മാര്‍ക്ക് വീടുകളില്‍ ജോലിക്കു പോകാം.

LEAVE A REPLY

Please enter your comment!
Please enter your name here