തിരുവനന്തപുരം: സംസ്ഥാനത്ത് 24 പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കാസര്‍കോട് 12, എറണാകുളം 3, തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ രണ്ടു വീതവും പാലക്കാട് ഒന്നും കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആകെ 265 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

1,64,130 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 622 പേരാണ് ആശുപത്രികളിലുള്ളത്. 123 പേരെ ഇന്നാണ് അഡ്മിറ്റ് ചെയ്തിട്ടുള്ളത്. കാസര്‍കോട് മെഡിക്കല്‍ കോളജ് നാലു ദിവസത്തിനകം കോവിഡ് ആശുപത്രിയായി പ്രവര്‍ത്തനം തുടങ്ങും. ആദ്യ ദിവസം 14.5 ലക്ഷം പേര്‍ സൗജന്യ റേഷന്‍ വാങ്ങിയിട്ടുണ്ട്. സംസ്ഥാനത്ത് പാല്‍ മിച്ചമായി വരുന്ന സാഹചര്യത്തില്‍ 50,000 ലിറ്റര്‍ പാല്‍ ഇ റോഡിലുള്ള പാല്‍പ്പെടി ഫാക്ടറി വാങ്ങുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പാല്‍ വിതരണത്തിന് കണ്‍സ്യൂമര്‍ഫെഡ് കൂടി നടപടി സ്വീകരിക്കും. അടച്ചിട്ട കടകള്‍ക്ക് ഒരു മാസത്തെ വാടക ഇളവ് നല്‍കാമെന്ന് ബില്‍സിംഗ് അസോസിയേഷന്‍ സമ്മതിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here