തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയാനായെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചപ്പോള്‍ വിദേശ രാജ്യങ്ങളിലുള്ള 18 മലയാളികള്‍ മരണത്തിനു കീഴടങ്ങി. കാസര്‍കോട് 9, മലപ്പുറം 2, കൊല്ലം, പത്തനംതിട്ട എന്നിവിടങ്ങളില്‍ ഒന്നു വീതം കേസുകളുമാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

നിസാമുദ്ദീന്‍ സമ്മേളനത്തില്‍ നിന്നു മടങ്ങിയെത്തിയവര്‍ക്കാണ് കൊല്ലത്തും മലപ്പുറത്തും രോഗം കണ്ടെത്തിയത്. ഇതുവരെ 327 പേര്‍ക്കു സംസ്ഥാനത്ത് രോഗം വന്നു. 1,52,804 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്. ഇന്ന് 122 പേരെ പ്രവേശിപ്പിച്ചിട്ടുണ്ട്. പൊതുവില്‍ സമൂഹത്തില്‍ സ്വീകരിച്ച നടപടികളാണ് രോഗവ്യാപനം നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായകരമായത്.

ഏതു സാഹചര്യവും നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണ്. ഒന്നേകാല്‍ ലക്ഷം ബഡുകള്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ തയാറാണ്. കൊറോണ ബാധയില്ലാത്തവരെ കാസര്‍കോടു നിന്ന് കര്‍ണ്ണാടകത്തിലേക്കു പ്രവേശിപ്പിക്കാന്‍ ധാരണയായി.

LEAVE A REPLY

Please enter your comment!
Please enter your name here