തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചത് 57 പേര്‍ക്ക്. ഇതില്‍ 55 പേരും സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 18 പേര്‍ക്ക് പരിശോധനാഫലം നെഗറ്റീവായിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

തിരുവനന്തപുരം 3, കൊല്ലം 5, പത്തനംതിട്ട 4, ആലപ്പുഴ 2, ഇടുക്കി 1, എറണാകുളം 3, തൃശൂര്‍ 9, മലപ്പുറം 14, പാലക്കാട് 2, കാസര്‍കോട് 14 എന്നിങ്ങനെയാണ് പുതുതായി രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. 1326 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. പാലക്കാട്, കണ്ണൂര്‍ ജില്ലകളിലായി പുതിയ അഞ്ചു ഹോട്‌സ്‌പോട്ടുകള്‍ കൂടി പ്രഖ്യാപിച്ചു. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് സമൂഹ വ്യാപനം ഇല്ലെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനം വിട്ടുള്ള യാത്രകള്‍ക്ക് പാസ് ആവശ്യമാണ്. സ്‌കൂളുകള്‍ തുറക്കല്‍ അടുത്ത മാസമോ അതിനടുത്ത മാസത്തേക്കാ നീളും. സിനിമാ ഷൂട്ടിംഗിനും ചാനലുകളുടെ ഷൂട്ടിംഗിനും നിബന്ധനകളോടെ അനുമതി നല്‍കി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹം നടത്താന്‍ അനുവാദം നല്‍കും. കാറില്‍ ഡ്രൈവര്‍ അടക്കം നാലു പേര്‍ക്ക് യാത്ര ചെയ്യാം. ഓട്ടോറിക്ഷകളില്‍ ഡ്രൈവര്‍ അടക്കം മൂന്നു പേര്‍ക്ക് യാത്ര ചെയ്യാം.

സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനം പൂര്‍ണ്ണരൂപത്തില്‍ തുടങ്ങാന്‍ മഴക്കാലം പരിഗണിച്ച് പദ്ധതി തയാറാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here